Header

ഗുരുവായൂർ പതിമൂന്നാം വാർഡിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2023 സംഘടിപ്പിച്ചു. വാർഡിലെ എസ്‌എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. ചടങ്ങ് ജില്ലാ കോൺഗ്രസ്സ് ജന.സെക്രട്ടറി അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ സി.എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ മുഖ്യതിഥിയായി, ഡോ. ഹനിനി, എം. രാജ് എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു.
ശശി വല്ലാശ്ശേരി, എ. കെ. ഷൈമിൽ, വി. എസ്. നവനീത്, പ്രേംകുമാർ ജി മേനോൻ, സുഷ ബാബു, പ്രമീള ശിവ ശങ്കരൻ, ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.