mehandi banner desktop

ചാവക്കാട് സ്വദേശി കുന്നംകുളം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് ബസ്സ്‌ സ്റ്റാൻഡിനു സമീപം മുസ്ലീം വീട്ടിൽ പണ്ടാരത്തിൽ വീട്ടിൽ അഹമ്മദിന്റെ മകൻ റജീബ് (40) കിഴൂർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുന്നംകുളം മിഷൻ അങ്ങാടിയിലെ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു റജീബ്‌.
സഹോദരി ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പമാണ്‌ റജീബ്‌ കുളിക്കാനെത്തിയത്‌. നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

planet fashion

മുങ്ങി താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കളാണ് വിവരം സമീപവാസികളെ അറിയിച്ചത്. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.

റജീബ് അവിയൂരിലാണ് ഇപ്പോൾ താമസം.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ : അവിയൂർ താഹാ പള്ളിക്ക് സമീപം ആനക്കൊട്ടിൽ അബു മകൾ റംസി.

മക്കൾ : റഫി (5), ഇഫ്ര (3), ഇസ്ര (ഒന്നര )

Comments are closed.