mehandi new

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് മണത്തല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 37 വിദ്യാർത്ഥികൾ അടക്കം  മതന്യൂന പക്ഷ വിഭാഗങ്ങളിലെ 100 വിദ്യാർത്ഥികൾ പങ്കെടുത്ത  പാസ്സ് വേഡ് എന്ന ക്യാമ്പ് ഗുരുവായൂർ എം എൽ എ  എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ സി സി എം വൈ പ്രിൻസിപ്പാൾ  സുലൈഖ കെ. കെ. പാസ്സ് വേഡ് ക്യാമ്പിന്റെ ഉദ്ദ്യേശ ലക്ഷ്യങ്ങളെ കുറിച്ചും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചും വിശദീകരണം നൽകി. ക്യാമ്പ് കോർഡിനേറ്റർ  റെജൂല  പി. പി. നന്ദി പ്രകാശനം നടത്തി.

Macare 25 mar

Comments are closed.