mehandi new

കടലാക്രമണത്തിന് ശാശ്വത പരിഹാരം അനിവാര്യം – കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കടപ്പുറം വില്ലേജ് ഓഫീസ് മാർച്ച്

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം pവില്ലേജ്  ഓഫീസ്സിലേക്ക് മാർച്ച് നടത്തി. മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻ  ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ പഠനം നടത്തി കടലോരം സംരക്ഷിക്കണമെന്നും ടെട്രാപോഡ് പോലെയുള്ള ആധുനിക സംവിധാന രീതി കടപ്പുറം പഞ്ചായത്തിൽ കൊണ്ടുവരണമെന്നും ചന്ദ്രമോഹൻ പറഞ്ഞു. ഇന്ന് പല വില്ലേജ് ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. കടപ്പുറത്ത് പരാതി പറയാൻ ചെന്നാൽ ആരും ഇല്ലാത്ത അവസ്ഥയാണ്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. 

മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്  അരവിന്ദൻ പല്ലത്ത്, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ. വി. ഷാനവാസ്,  സി. മുഷ്താഖലി, പി. എ. നാസർ, പികെ നിഹാദ്, അബ്ദുൽ റസാഖ്, സജീവ് കൊപ്പര എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് നേതാക്കളായ സി.അബ്ദുൽ മജീദ്, കെ.കെ. വേദുരാജ്, പി.സി. മുഹമ്മദ് കോയ, ആച്ചി ബാബു, മിസിരിയ മുഷ്താഖലി, ഷാലിമ സുബൈർ, മൂക്കൻ കാഞ്ചന, കൊപ്പര ഷൈലജ, റഷീദ് എൻ. കെ, വിജീഷ്, ഒ വി വേലായുധൻ, ബിനീഷ്, റഫീഖ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

planet fashion

Comments are closed.