
വലപ്പാട് : കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്കൂളിന് പിറക് ഭാഗത്തുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയയാതിരുന്നു, നീന്തുന്നതിനിടെ പെട്ടന്ന് കുഴഞ്ഞുപോയ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നു പറയുന്നു. കാട്ടൂർ പോലീസും ഫയർ ഫോഴ്സും ചേർന്ന് ഏറെനേരം തിരച്ചിൽ നടത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.

Comments are closed.