റോഡ് പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

ഒരുമനയൂർ : ചാവക്കാട് -ചേറ്റുവ ദേശീയപാത റോഡ് നവീകരണത്തിലെ കാലതാമസവും, റോഡ് നവീകരണത്തിന് ഭാഗമായുള്ള പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെയും ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നസീർ മുപ്പിൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാക്കളായ സുബൈർ ദുൽഹൻ, ശ്യാംസുന്ദർ, പി പി നൗഷാദ്, വാർഡ് മെമ്പർ ആരിഫ ജൂഫ്ഫയർ, പി കെ ഫാസലുദീൻ, മുൻ വാർഡ് മെമ്പർ ജ്യോതി ബാബു രാജ്, ജാനകി ടീച്ചർ, മഹിളാ കോൺഗ്രസ് ശശികല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാദിന് രാജ് ഹുസൈൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജീവൻ ജോസഫ്, ഷെരിഫ്, മുഹമ്മദ് ഷിറാസ്, മിത്തിലാജ് നൗഷാദ്, എന്നിവർ നേതൃത്വം നൽകി.
സമരത്തെ തുടർന്ന് കാനകളിലെ അവശിഷ്ടങ്ങൾ ചെറിയതോതിൽ നീക്കം ചെയ്തു തുടങ്ങി.
തിങ്കളാഴ്ച്ചക്കകം തന്നെ റോഡ് പണി പൂർത്തീകരിക്കും എന്ന് അധികൃതർ സമര നേതാക്കൾക്ക് ഉറപ്പുനൽകി.
ഒരുമനയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ ആയ 1,2,3,4,5,13 എന്നീ വാർഡുകളിലെ കാനകളിലേക്കാണ് റോഡ് പണിയുടെ അവിശിഷ്ടങ്ങൾ തള്ളുന്നത്.
ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ദേശീയപാത അധികൃതരുമായി ആദ്യഘട്ട സമരത്തിൽ സംസാരിച്ചിരുന്നതാണ്. ശേഷം ഒരു നടപടിയും എടുക്കാത്തതിനാലാണ് കോൺഗ്രസ് രണ്ടാംഘട്ട സമരം നടത്തിയത്.

Comments are closed.