mehandi new

വെങ്കിടങ്ങ് കരുവന്തലയിൽ മതിൽ ഇടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

fairy tale

ഏനാമാവ്  : വെങ്കിടങ്ങ് കരുവന്തല  മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവി ഭദ്രlമാമ്പ്ര തൊട്ടിപ്പറമ്പിൽ കുടുംബ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന പ്രതിഷ്ഠ ദിനത്തിന് എത്തിയതായിരുന്നു കുടുംബം. മതിലിനടുത്ത് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അമല മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ദേവി ഭദ്ര യോടൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരുടെ ദേഹത്തേക്കും മതിൽ വീണെങ്കിലും പരുക്ക് സാരമുള്ളതല്ല.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ലക്ഷ്മിയാണ് അമ്മ, മുത്തച്ചൻ  കൊച്ചുമണിയൻ. 

Ma care dec ad

Comments are closed.