ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശി വനിത മക്കയിലെ ആശുപത്രിയിൽ നിര്യാതയായി

ജിദ്ദ : ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശി വനിത മക്കയിലെ ആശുപത്രിയിൽ നിര്യാതയായി.
ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ് അസീസിയ ആശുപത്രിയിൽ മരിച്ചത്.
ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം.

കഴിഞ്ഞമാസം 10ന് കൊച്ചിയിൽനിന്നും മഹ്റമില്ലാതെയുള്ള ബാച്ചിലാണ് ഇവർ വന്നത്.
ഭർത്താവ്: അഹ്മദ് അലി. രണ്ടു മക്കളുണ്ട്.
മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു കാളികാവിെൻറയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Comments are closed.