ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി. ചാവക്കാട് ബസ്റ്റാൻഡിന് സമീപം സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീൻ (സിറ്റി ഹോട്ടൽ) മകൻ ഷമീറുദ്ദീൻ (41) ആണ് കാനഡയിൽ നിര്യാതനായത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഷമീർ. ഹൃദയാഘാതമാണ് മരണ കാരണം. ഏതാനും വർഷങ്ങളായി ഷമീറുദ്ധീൻ കുടുംബ സമേതം കാനഡയിലാണ് താമസം.

ഭാര്യ: അൻസീന. മക്കൾ: സമ്ര, മിയ. മാതാവ്: ആസിയ. സഹോദരങ്ങൾ: സിറാജ്, ഷറഫുദ്ധീൻ, ശിഹാബ്, ജംശിയ.
ഖബറടക്കം കാനഡയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments are closed.