
തളിക്കുളം : തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കടലൂർ ജില്ലയിൽ സിങ്കനല്ലൂർ സ്വദേശി ആനന്ദൻ മകൻ അഭിഷേക് (24) ആണ് മരിച്ചത്. രണ്ടു പേരാണ് കടലിൽ അകപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടം. ലൈഫ് ഗാർഡും, പോലീസും ചേർന്ന് പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോയമ്പത്തൂരിൽ നിന്നും എത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. രണ്ടു കാറുകളിലായി എത്തിയ ഒൻപതു പേരിൽ ആറുപേര് കുളിക്കാനിറങ്ങി. രണ്ടു പേർ അപകടത്തിൽ പെടുകയായിരുന്നു.

Comments are closed.