mehandi new

ഒരുമനയൂർ സ്വദേശിയായ യുവാവിനെ ചൂണ്ടലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

fairy tale

ഒരുമനയൂർ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഫ് (38) നെയാണ് പുതുശ്ശേരിയില്ലുള്ള മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന് സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ശനിയാഴ്ച്ച രാവിലെ എട്ടരയോടെ ഐസ്ക്രീം കട തുറക്കാനെത്തിയ ജീവനക്കാരിയാണ് യുവാവിനെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

planet fashion

കുന്നംകുളം പോലീസ് സംഘമെത്തി നടത്തിയ പരിശോധനയില്‍ ഒരു കൈയില്‍ കട്ടിംഗ് പ്ലയറും മറ്റേ കൈയില്‍ ഫ്യൂസ് കെട്ടുന്ന ഇലട്രിക് കമ്പിയും കണ്ടെത്തി. സമീപത്തായി അഴിച്ചു വച്ച നിലയില്‍ ഫ്യൂസും കണ്ടെത്തിയിരുന്നു. ഷോക്കേറ്റാണ് യുവാവിന് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കെ.എസ്.ഇ.ബി കൂനംമൂച്ചി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

മുത്തമ്മാവ് സ്വദേശിയായ ഷെരീഫ്, ഇലട്രീഷനും സ്വന്തമായി ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാളുമാണ്. കൂടാതെ കുറിക്കമ്പനിയുടെ കളക്ഷന്‍ ഏജന്റുമാണ്. ഇയാള്‍ എന്തിനാണ് ഇവിടേക്ക് എത്തിയതെന്ന ചോദ്യത്തിനും, ഫ്യൂസ് കെട്ടാന്‍ ശ്രമം നടത്തിയത് എന്തിനെന്നുമുള്ള കാര്യത്തിലും ദുരൂഹതയുണ്ട്.

മാതാവ്: സാറു, ഭാര്യ : ഐഷക്കുട്ടി. മക്കൾ : ഹിബ, നിഷാം, ഹാഷിം.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Jan oushadi muthuvatur

Comments are closed.