mehandi new

തളിക്കുളം സ്വദേശിയായ യുവാവിനെ ഗുരുവായൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

fairy tale

ഗുരുവായൂർ : പടിഞ്ഞാറേ നടയിലെ ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തളിക്കുളം എരനേഴുത്ത്‌ അമ്പലത്തിന് സമീപം അങ്കൻവാടിക്ക് പടിഞ്ഞാറു വശം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ പരേതനായ മനാഫിന്റെ മകൻ അജ്മൽ(35)ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സി കെ ജി റസിഡൻസിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ റൂമെടുത്ത അജ്മൽ റൂം വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. മാതാവ് : സീനത്ത്. സഹോദരൻ ആഷിഖ്. 

Macare 25 mar

Comments are closed.