mehandi new

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

fairy tale

planet fashion

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഏഴരമണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ ഊഞ്ഞാൽ തൂണിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദ്ദേഹത്തിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് വിലാസം ലഭിച്ചത്.

പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തിരുവത്ര ലാസിയോ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ma care dec ad

Comments are closed.