ഒരുമനയൂർ മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഒരുമനയൂർ : മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഒരുമനയൂർ ഷാർപ് സൗണ്ട് ജീവനക്കാരൻ ആല്യേമിൻ്റെ കത്ത് പരേതനായ അബ്ദുള്ള മകൻ അബ്ബാസ് ( 42 ) ആണ് മരിച്ചത്. ഷാർപ് സൗണ്ടിന്റെ ഗോഡൗൺ ആയി ഉപയോഗിക്കുന്ന വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
മുൻപ് ദ്വാരക ബീച്ച് ശ്മശാനത്തിന്നടുത്തും, കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിലും താമസിച്ചിട്ടുണ്ട്. ഭാര്യ : ബൽക്കീസ്. മക്കൾ അസ്ബിൻ, ഇഷൽ ( സ്കൂൾ വിദ്യാർത്ഥികൾ ) ഖബറടക്കം പിന്നീട് ഇരട്ടപ്പുഴ ജുമാഅത്ത് പള്ളി ബബർസ്ഥാനിൽ.
![Ma care dec ad](https://chavakkadonline.com/wp/wp-content/uploads/2024/12/macare-ad-new-.jpg)
Comments are closed.