mehandi new

കടപ്പറം കറുകമാട് വാടക വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

fairy tale

കടപ്പുറം :  കറുകമാട് പാലം കടവ് റോഡിൽ വാടക കോർട്ടേഴ്സിൽ താമസിക്കുന്ന കോറോട്ട് ബാബു ഭാര്യ സുധയെ (44) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇരുവരും. പുലർച്ചെ ബാബു എണീറ്റപ്പോഴാണ് ഭാര്യ സുധയെ ജനലിൽ തൂങ്ങി നിൽക്കുന്നനിലയിൽ കണ്ടത്. ബാബുവിൻ്റെ രണ്ടാം ഭാര്യയാണ് സുധ. ഒരു വർഷത്തോളമായി ഇവർ ഒരുമിച്ച്  താമസം തുടങ്ങിയിട്ട്.  ബാബുവിന് ആദ്യഭാര്യയിൽ രണ്ട് കുട്ടികളുണ്ട്. 

planet fashion

കാഞ്ഞാണി സ്വദേശികളായ പരേതനായ പൂള് കായകുട്ടിയുടേയും കൊച്ചുമോളുടേയും മകളാണ് സുധ. ചാവക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു .

Macare 25 mar

Comments are closed.