കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടു പേർക്ക് പരിക്കേറ്റു

കാഞ്ഞാണി: കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കണ്ടശ്ശങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കാഞ്ഞാണി മൂന്നും കൂടിയ സെന്ററിൽ വച്ച് ജിനോയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നും വന്നിരുന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ താനാപാടത്ത് വിജീഷ് (41), പൂവ്വത്തിങ്കൽ അഗസ്റ്റിൻ ജോണി (24) എന്നിവരെ ഗാർഡിയൻ, ആക്ട്സ് ആംബുലൻസുകളിൽ മദർ, ജൂബിലി മിഷൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Comments are closed.