mehandi new

കാലിയായ സപ്ലൈക്കോ ഔട്ലെറ്റിന് കിറ്റ് നൽകി ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം

fairy tale

ഗുരുവായൂർ : മുതുവട്ടൂരിലെ കാലിയായ സപ്ലൈകോ ഔട്ട്‌ലെറ്റിന് മുന്നിൽ ആം ആദ്മി പാർട്ടി ഗുരൂവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് വിജയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. തുടർന്ന് പിണറായി വിജയൻ സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി 13 സബ്സിഡി ഇനങ്ങളുടെ കിറ്റ് മുതുവട്ടൂർ സപ്ലൈകോക്ക്  കൈമാറി. പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പോളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺസൺ സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി ഷൈൽ ജോസ് നന്ദിയും പറഞ്ഞു.

planet fashion

പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ജനാർദ്ദനൻ, ഗുരുവായൂർ മുനിസിപ്പൽ വൈസ് പ്രസിഡന്റ് വിൻസെന്റ്, പ്രവാസി വിംഗ് കോർഡിനേറ്റർ ഷബീർ എന്നിവർ  സംസാരിച്ചു.

Pharmacy wanted Chavakkad

Comments are closed.