എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി
എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ എ. പി. ജെ. അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി. ഒക്ടോബർ ആദ്യവാരത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പുരസ്‌കാരവിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം എൽ എ മോൻസ് ജോസഫ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്‌നോളജി ഡയറക്ടർ ഡോ. ചന്ദ്രദാസ് നാരായണൻ, എ പി ജെ അബ്ദുൽ കലാം സ്റ്റഡിസെന്റർ ഭാരഹികളായ പൂവച്ചൽ സുധീർ, ഹുസൈൻ ജിഫ്രിതങ്ങൾ, അപർണ മുരളി കൃഷ്ണൻ, സുമൻജിത്ത് മിഷ (ചെയർമാൻ, കേരള യൂത്ത് പ്രമോഷൻ കൌൺസിൽ ), എം എം സഫർ, (ചെയർമാൻ SFPR), അഡ്വ. ഷാനിഫ ബീഗം, അവാർഡ് ജേതാക്കൾ, കലാസാംസ്‌കാരിക പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
അപൂർവ്വരോഗമായ മസ്‌ക്കുലർ ഡിസ്ട്രോഫി എമ്പത് ശതമാനം തന്നെ കീഴ്പ്പെടുത്തുമ്പോളും കവിതകളെഴുതിയും കഥകളെഴുതിയും വൈകല്ല്യത്തെ മറികടന്ന ഹാദിക്ക് കേരള വനിതാ ശിശുവികസനവകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യപുരസ്‌കാരം’, സാമൂഹ്യനീതി വകുപ്പിന്റെ ‘ബെസ്റ്റ് ക്രീയേറ്റീവ് ചൈൽഡ് വിത്ത് ഡീസബിലിറ്റി’ അവാർഡ് എന്നിവ ലഭിച്ചട്ടുണ്ട്.
Comments are closed.