നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പിറകിൽ കാറിടിച്ച് അപകടം – ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

മാമാബസാർ : ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം. ഗുരുതരമായ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചക്കംകണ്ടം സ്വദേശി അറക്കൽ ശംസുദ്ധീനെ പാവറട്ടി സെന്റ് ജോസഫ് പാരിഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ മാമാ ബസാറിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്നു ശംസുദ്ധീന്റെ തലക്കാണ് പരിക്കേറ്റത്. ഓട്ടോ റിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
പാവറട്ടി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ഇടിച്ചത്.

Comments are closed.