mehandi new

കെഎസ്ആർടിസി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു ഒരാളുടെ പരിക്ക് ഗുരുതരം

fairy tale

അകലാട് : ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം. പരിക്കേറ്റ കൂറ്റനാട് സ്വദേശിനി വടക്കേക്കൂട്ടത് സ്നേഹ (18) യെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

planet fashion

അകലാട് മുന്നൈനി റഹ്മത്ത് കല്ല്യാണ മണ്ഡപത്തിന് മുൻപിൽ വെച്ച് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടികൾ അതേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം തട്ടി ചെളിവെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റഹ്മത്ത് ഹാളിൽ നടക്കുന്ന കൂട്ടുകാരിയുടെ കല്ല്യാണത്തിനു പോവുകയായിരുന്നു വിദ്യാർത്ഥികളായ നാലു പേരും. സ്നേഹക്കാണ് കാര്യമായ പരിക്കേറ്റത്.
കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സാണ് ഇടിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.