mehandi new

തിരുവത്രയിൽ വീടിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം – ഗൃഹനാഥൻ മരിച്ചു

fairy tale

തിരുവത്ര : വീടിന്റെ അറ്റകുറ്റപണികൾക്കിടെ അപകടം. ഗൃഹനാഥൻ മരിച്ചു. തിരുവത്ര സ്വദേശി നടുവിൽപുരക്കൽ കുട്ടൻ മകൻ സുനിൽ (52) ആണ് മരിച്ചത്.

planet fashion

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ വീട് ഭാഗികമായി തകർന്നിരുന്നു. തുടർന്ന് ഇന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ സ്ലാബ് വീണാണ് അപകടം സംഭവിച്ചത്. രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.

തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരിന്നു

തിരുവത്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരിൽ ഒരാളാണ് പരേതൻ.

ശവസംസ്കാരം നാളെ ഉച്ചതിരിഞ് രണ്ടു മണിക്ക് നഗരസഭാ ശ്മശാനത്തിൽ.

അമ്മ : കമലാക്ഷി.
ഭാര്യ : ഭിന്ദു.
മക്കൾ : അഭിനവ്, അനാമിക

Jan oushadi muthuvatur

Comments are closed.