അദ്വയ 2023 – അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂൾ ഹയർസെക്കണ്ടറി സൗഹൃദ സംഗമം നാളെ

ബ്രഹ്മകുളം : തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിൽ സ്കൂൾ 2010 – 2022 ബാച്ച് ഹയർസക്കണ്ടറി വിഭാഗം സൗഹൃദ സംഗമം അദ്വയ 2023 മെയ് 7 ന് ഞായറാഴ്ച്ച ആഘോഷ പൂർവ്വം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹയർ സെക്കണ്ടറി വിഭാഗം തുടങ്ങി പന്ത്രണ്ട് വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. മൂന്നു ഡിപ്പാർട്മെന്റുകളിലായി മുപ്പത്തിരണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികളും അധ്യാപകരും നാളെ സ്കൂൾ അംഗണത്തിൽ ഒത്തു ചേരും.

മെയ് 7 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് മണലൂർ എം എൽ എ മുരളി പെരുന്നെല്ലി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത നടൻ ശിവജി ഗുരുവായൂർ മുഖ്യഥിതിയാകും.
വിരമിക്കുന്ന അധ്യാപകരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

Comments are closed.