
ഗുരുവായൂർ : തൈക്കാട് വി ആർ എ എം എം എച്ച് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് സ്കൂളിലെ ഹയർസെക്കൻഡറി പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ അദ്വയ’ ചികിത്സ സഹായം കൈമാറി. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും അദ്വയയും ചേർന്ന് ഒന്നരലക്ഷത്തോളം രൂപ സമാഹരിച്ച് ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പൂർവ വിദ്യാർത്ഥിക്ക് കൈമാറി.

അദ്വയ കൺവീനർ ഷീഹാബുദ്ധീൻ, ജോയിന്റ് കൺവീനർമാരായ വിനോയ് വർഗീസ്, ഫർഹാന റഹ്മാൻ, ട്രഷറർ വിഷ്ണു, സ്കൂൾ പ്രിൻസിപ്പൽ ജിതമോൾ പി പുല്ലേലി, അധ്യാപികയായ റോസിലിന്റ്, മറ്റ് അദ്വയ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments are closed.