mehandi new

അകലാട് കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

fairy tale

അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ അകലാട് മൂന്നൈനിയിൽ ഇന്നോവ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മൂന്നൈനി എളുപ്പട്ട് വീട്ടിൽ മൊയ്തുണ്ണി (61) യാണ് മരിച്ചത്.

planet fashion

ഇന്ന് പുലർച്ച 4.30 ഓടെ ആയിരുന്നു അപകടം. അകലാട് വി കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിനു തൊട്ട് മുന്നിൽ വെച്ചാണ് അപകടം. അതിരാവിലെ ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു മൊയതുണ്ണി.

ഒരിടവേളക്ക് ശേഷം ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ വാഹന അപകടങ്ങളും മരണങ്ങളും പതിവാകുന്നു. കഴിഞ്ഞ ദിവസം മന്നലാംകുന്ന് നിയന്ത്രണം വിട്ട van ഇടിച്ചുകയറി വഴിയോര മത്സ്യ കച്ചവടക്കാരൻ മരിച്ചിരുന്നു.

കോവിഡ് പ്രോട്ടോകോൾ കർശനമായ സമയത്ത് വാഹന ഗതാഗതം കുറഞ്ഞതോടെ അപകടങ്ങളും കുറഞ്ഞിരുന്നു. ജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നതോടെ അപകടങ്ങളും വർദ്ദിച്ചു.

Ma care dec ad

Comments are closed.