അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു.

അണ്ടത്തോട്: അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം ‘നടന്നുപോകുന്ന ഒരാൾ’ പ്രകാശനം ചെയ്തു. അക്ബർ അണ്ടത്തോടിൻ്റെ മാതാവ് കാട്ടിശ്ശേരി മറിയ കുട്ടിയുടെ സാന്നിധ്യത്തിൽ എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൽ നിന്ന് മുരളി മംഗലത്ത് പുസ്തകം ഏറ്റുവാങ്ങി. വി. മായിൻകുട്ടി അണ്ടത്തോട് അധ്യക്ഷത വഹിച്ചു. ഹമീദ് ചങ്ങരംകുളം അവതാരകനായി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഹസൻ തളികശ്ശേരി, വി. അബ്ദുസ്സമദ്, ഉസ്മാൻ മാരാത്ത്, കവി ഷബീർ അണ്ടത്തോട് എന്നിവർ സംസാരിച്ചു. റഖീബ് തറയിൽ സ്വാഗതവും അക്ബർ അണ്ടത്തോട് നന്ദിയും പറഞ്ഞു.




Comments are closed.