mehandi new

കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി അക്ഷരയുടെ തണ്ണീർ പന്തൽ

fairy tale

planet fashion

കടപ്പുറം : കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കി. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവണ്മെന്റ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓഫീസ് സ്റ്റാഫുകൾക്കും, ഇൻവിജിലെറ്റേഴ്സിനും വി എച്ച് എസ് ഇ വിദ്യാർഥികൾക്കും അധ്യാപകർക്കും അക്ഷര കലാ സാംസ്‌കാരിക വേദി കുപ്പി വെള്ളവും തണ്ണീർമത്തൻ ജ്യൂസും വിതരണം ചെയ്തു.

ക്ലബ്‌ പ്രസിഡന്റ്‌ ഷിബിലി മുഹമ്മദ് അലി, അക്ഷരുടെ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പര്മാരായ നസീർ, ആഷിക്, മുസ്താക്, അജീർ, ഷംഷാദ്, തസ്‌ലീം, ഇജാസ്, ഷമീർ, സൈഫു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിതരണം. പരീക്ഷകൾ അവസാനിക്കുന്നത് വരെയും തണ്ണീർ പന്തൽ തുടരുമെന്ന് ക്ലബ്‌ സെക്രട്ടറി മുസ്തഫ അറിയിച്ചു.

Haji’s pharma

Comments are closed.