mehandi new

തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം അടിച്ചെടുത്ത്’ അലീഷ്ബയും ഫാത്തിമ നസ്രിനും

fairy tale

വടക്കേകാട് : ഇരുപത്തി നാലാമത് സംസ്ഥാന കാനറാ ഓപ്പണ്‍ ആന്റ്‌ അമേച്വർ  തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം നേടി തിരുവളയന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. ഇടിക്കൂട്ടിൽ എതിരാളികളെ തറപറ്റിച്ചാണ് അലീഷ്ബയും ഫാത്തിമ നസ്രിനും സ്വർണ്ണത്തിൽ മുത്തമിട്ടത്.

planet fashion

അഞ്ചാക്ലാസ്‌ വിദ്യാര്‍ഥിയായ അലീഷ്ബ അണ്ടര്‍ 24 ഓപ്പണ്‍ മത്സരത്തിൽ സ്വർണവും അമേച്ചര്‍ വിഭാഗത്തിൽ  വെള്ളിയും നേടി. വടക്കേകാട് കൗക്കാനപ്പെട്ടി സ്വദേശിയും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറുമായ ബിജു പള്ളിക്കരയുടെ മകളാണ് അലിഷ്ബ. ഷൈമയാണ് മാതാവ്. 

അണ്ടര്‍ 44 ഓപ്പണ്‍ മത്സരത്തിലാണ് പത്താം ക്ലാസുകാരിയായ ഫാത്തിമക്ക് സ്വര്‍ണം. തിരുവളയന്നൂർ സ്വദേശി ബുഷറയാണ് മാതാവ്. തിരുവനന്തപുരത്ത് വെച്ചായിരുന്നു മത്സരം. ആൽത്തറ കേജ് സ്പോർട്സ് തായ്കൊണ്ടോ ബഷീർ താമരത്താണ് ഇരുവരുടെയും  അദ്ധ്യാപകൻ.

Macare 25 mar

Comments are closed.