mehandi banner desktop
Chavakkad online

ആൽഫ പാലിയേറ്റീവ് കെയർ വൊളന്റിയർ പരിചരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Ft

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ പാലിയേറ്റീവ് രോഗി പരിചരണ വൊളന്റിയർ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചക്കംകണ്ടം കായൽ കടവിൽ വെച്ച് സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്‌ ഗുരുവായൂർ നഗര സഭ അധ്യക്ഷ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു.ഫിസിയോ ഇൻചാർജ് അർവ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി എൻ. കെ. ബഷീർ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ്‌ ഏ. വി. മുഷ്ത്താക്ക് അഹമ്മദ്‌ , ഷഫീർ അലി ഗുരുവായൂർ എന്നിവർ ആശംസകൾ നേർന്നു. തൃശ്ശൂർ കമ്മ്യൂണിറ്റി വൊളന്റിയർ & പൈൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയിലെ എം. രാമകൃഷ്ണൻ നായർ മെഡിക്കൽ റോൾ പ്ലെ യിലൂടെയുള്ള ക്ലാസ്സ്‌ എടുത്തു ആൽഫ വനിത വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ്‌ സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു.രോഗി പരിചരണ ശുദ്ധീകരണ രംഗത്ത് ഏറെ ഉപയോഗപ്രദമായ ബെഗാബെനോ യുടെ മെഡിക്കൽ ടിഷ്യൂകൾ പ്രതിനിധി ഷാഹിറിൽനിന്ന് ആൽഫാ വനിതാ വിംഗ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗം കെ. വി. മുഹമ്മദും ചേർന്ന് ഏറ്റു വാങ്ങി.ആൽഫ പ്രസിഡന്റ്‌ പി. കെ.ഫിയാസ്, ട്രഷറർ വി. കെ. സൈനുൽ ആബിദീൻ മറ്റ് ഭാരവാഹികളായ പി. സി. മുഹമ്മദ്‌ കോയ, എ . വി. ഹാരിസ്, എ സി. ബാബു, അഷ്‌റഫ്‌ കുഴിപ്പന, എ. വി. നിയാസ് അഹമ്മദ്, ഷംസുദീൻ വലിയകത്ത്, പി. കെ. ഷൈമോൻ, അലി നാലകത്ത്, സി.മുഹമ്മദുണ്ണി, എൻ. ഉബൈദ്, അഷ്‌റഫ്‌ കഴുത്താക്കൽ, നഫീസക്കുട്ടി, അഫ്സ, ഫൗസിയ ഹുസൈൻ, ഷൈജ ഹാരിസ്, അമീറ ഷംഷീർ, ഷംല അസീസ്, ഷംഷാദ് ശംസുദ്ധീൻ, ഫാത്തിമ അഷ്‌റഫ്‌, ഷക്കീല സലീം, സമീറ കോയ, ബേബി സൈനുൽ ആബിദീൻ എന്നിവരും സ്റ്റാഫ്‌ അംഗങ്ങളും നേതൃത്വം നൽകിയ പഠന ക്ലാസ്സിന് സബീന ലത്തീഫ് നന്ദി പറഞ്ഞു.

Jan oushadi

Comments are closed.