mehandi new

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

fairy tale

തിരുവത്ര : അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് തിരുവത്ര മേഖലയിലെ മദ്രസ്സകളിൽ നിന്ന് 5, 7, 10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി. കെ. അബ്ദുൽ കരിം ഹാജിയുടെ പേരിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ. എം. അഷറഫിന്റെ പേരിലും അവാർഡുകൾ വിതരണം ചെയ്തു. ഖുർആൻ മനഃപാഠമാക്കിയ വിദ്യാർത്ഥികളെയും, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

planet fashion

അൽ റഹ്‌മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. പൊന്നാനി എ. ഇ. ഒ ടി. എസ്. ഷോജ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. എച്ച്. താഹിർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. എ. മൊയ്ദീൻഷ, ഫൗണ്ടർ ട്രസ്റ്റ് അംഗം ഇ. പി. സുലൈമാൻ ഹാജി എന്നിവർ ആശംസകൾ നേർന്നു.

ട്രസ്റ്റ് അംഗം കെ.കെ.സിദ്ദീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോർഡിനേറ്റർ സി. കെ. മുഹസിൻ അതിഥികളെ പരിചയപ്പെടുത്തി. ട്രസ്റ്റ് അംഗം ഫിറോസ് ചാലിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
ചീഫ് കോർഡിനേറ്റർ ടി .എം. മൊയ്തീൻഷ നന്ദി രേഖപ്പെടുത്തി.

Ma care dec ad

Comments are closed.