mehandi new

അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതവിജയം നേടിയ വിദ്യാർഥികളെആദരിച്ചു

fairy tale

തിരുവത്ര: അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ ഡോ. തെസ്‌ലിം  ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.  മദറസ്സകളിൽ നിന്ന് ഉന്നത വിജയിച്ചവർക്ക് മർഹൂം അബ്ദുൽകരീം ഹാജി അവാർഡും, എസ് എസ് എൽ സി, പ്ലസ് ടു എന്നിവയിൽ ഉന്നതവിജയം നേടിയവർക്ക് മർഹൂം അഷറഫ് അവാർഡും വിതരണം ചെയ്തു.  ഡോ. നമിത, പി.എസ്.സി. റാങ്ക് ഹോൾഡർ ഷാഫി നെയ്മി, ബി. എഡ് റാങ്ക് ഹോൾഡർ തെസ്നീം സെക്കറിയ, ബി.എസ്.സി റാങ്ക്ഹോൾഡർ സാജിത സെലാം എന്നിവരേയും ആദരിച്ചു, പതിനഞ്ച് വർഷം ട്രസ്റ്റ് ഓഫീസ് സെക്രട്ടറിയായി വിരമിച്ച എം.അബ്ദുൽ നാസറിന് യാത്രയപ്പും നൽകി.

planet fashion

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് മുഖ്യാതിഥിയി.ഡോ. അബ്ദുൽ ലെത്തീഫ് ഹൈത്തമി ( മണത്തല മുദരിസ്), ട്രസ്റ്റീ കെ. കെ. സിദ്ധീഖ്, മെമ്പർ സി. കെ മുഹസ്സിൻ, ഓഫീസ് സെക്രട്ടറി ഷാഹിന, സബ് കമ്മറ്റി അംഗങ്ങളായ അബൂബക്കർ ഹാജി, ബഷീർ, കോയ, സഫർഖാൻ, അഷ്കർ, ഷാജി, ഷെമീം എന്നിവർ പങ്കെടുത്തു. ട്രഷറർ കെ. എച്ച്. താഹിർ സ്വാഗതവും ചീഫ് കോഡിനേറ്റർ റ്റി. എം. മൊയ്ദീൻഷ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.