mehandi new

ചൊവ്വന്നൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മറിഞ്ഞു – ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

fairy tale

ചാവക്കാട് : കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചാവക്കാട് കടപ്പുറം മാട്ടുമ്മൽ സ്വദേശി ഇളയേടത്ത് പുത്തന്‍വീട്ടില്‍ ഫദലുൽ ആബിദ് (38), ഭാര്യ മരത്തംകോട് സ്വദേശി ഫെമിന, ഫെമിനയുടെ ബന്ധു റഹ്‌മത്ത് എന്നിവരാണ് മരിച്ചത്.

planet fashion

ഇന്ന് പുലർച്ചെ 1.30 ഓടെ ചൊവ്വന്നൂർ എസ്‌.ബി.ഐ ബാങ്കിന്‌ സമീപത്ത്‌ വെച്ചായിരുന്നു അപകടമുണ്ടായത്. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ വരികയായിരുന്ന അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. ഭാര്യക്ക് സുഖമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആബിദ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.

മരത്തം കോടാണ് ആബിദിൻ്റെ ഭാര്യ വീട്. ഇവിടെ നിന്നാണ് ഇവർ ആംബുലൻസിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. നിയന്ത്രണം വിട്ട ആംബുലൻസ്‌ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ ശുഹൈബ്, മരത്തംകോട് സ്വദേശി ഫാരിസ്, നീര്‍ക്കാട് സ്വദേശി രായമരക്കാര്‍ വീട്ടില്‍ സാദിഖ് എന്നിവർക്ക് പരിക്കേറ്റു

Ma care dec ad

Comments are closed.