അമ്മയ്ക്കൊരു ഓണപ്പുടവയും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp – +919745223340 +919946054450

ഗുരുവായൂർ : പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിമാസംഗമമൊരുക്കി. നൂറോളം അമ്മമാർക്ക് ഓണപ്പുടവ നൽകിയും, വിവിധ മേഖലകളിലെ മികവുറ്റ ശ്രേഷ്ഠ വ്യക്തിത്വങ്ങളെ ആദരിച്ചും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകിയും സ്നേഹസംഗമം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സി.എസ് സൂരജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമ സദസ്സ് മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ എക്സ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ആതുരശുശ്രൂക്ഷ രംഗത്തെ ശ്രേഷ്ഠ വ്യക്തിത്വവും, അമൃത മെഡിക്കൽ കോളേജ് റിസർച്ച് വിഭാഗം മേധാവിയുമായ ഡോ. ഡി.എം. വാസുദേവൻ, മാദ്ധ്യമപ്രവർത്തക രംഗത്ത് അമ്പതാണ്ടിൻ്റെ നിറവിലേക്ക് എത്തുന്ന എ.വേണുഗോപാൽ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ എം.യു. ശ്രീജ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ടി.വി. ച ന്ദ്രമോഹൻ ഉപഹാര സമർപ്പണം നടത്തി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് മിസ്രിയ മുസ്താക്കലി മുഖ്യാതിഥിയായി. ആയുർവേദ വിഭാഗം ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ അപർണ്ണ പുതുർ, ഹോട്ടൽ വ്യാപാര പുരസ്ക്കാരം നേടിയ എം.എസ് സുരേന്ദ്രൻ, കൊച്ചു കൃഷ്ണനാട്ടം കലാകാരൻ ഹരിശങ്കർ എന്നിവർക്കും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉപഹാര സമർപ്പണവും, മിസ്രിയ മുസ്താക്കലി നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ചികിത്സാ സഹായ വിതരണവും നടത്തി.
വിശിഷ്ടാതിഥികൾ ഓണപ്പുടവ വിതരണവും നടത്തി.
ആർ. രവികുമാർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, മണ്ഡലം സെക്രട്ടറി ബാബുരാജ് ഗുരുവായൂർ, ഭാരവാഹികളായ എ.കെ ഷൈമിൽ, ശശി വല്ലാശ്ശേരി, പ്രേംകുമാർ മണ്ണുങ്ങൽ, സലീൽ കുമാർ, ശശി പട്ടത്താക്കിൽ എന്നിവർ സംസാരിച്ചു.

Comments are closed.