അനന്യസമേതം – വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശില്പശാല സംഘടിപ്പിച്ചു

കൊച്ചന്നൂർ : അനന്യസമേതം വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശിൽപ്പശാല കൊച്ചിന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ .എ. വി വല്ലഭൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു.

സമീപപ്രദേശത്തെ തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഫ്രാൻസിസ് യുപി സ്കൂൾ വൈലത്തൂരിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശില്പശാല ശ്രദ്ധേയമായി. സമാപന സമ്മേളനത്തിൽ കുട്ടികളുടെ നാടകവും അരങ്ങേറി.
വടക്കേക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് എസ് കെ, പഞ്ചായത്ത് അംഗങ്ങളായ റഷീദ്, ശ്രീധരൻ, ഹയർസെക്കൻഡറിപ്രിൻസിപ്പൽ പി വി അജിത, പൂമുഖം സാംസ്കാരിക വേദി പ്രതിനിധി ഉസ്മാൻ പള്ളിക്കര, പിടിഎ എക്സിക്യൂട്ടീവ് അംഗം ബിജു കണ്ടമ്പുള്ളി എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ് ഡയറക്ടറായ ഷാജി നിഴൽ ക്യാമ്പ് അവലോകനം നടത്തി.
പ്രധാന അധ്യാപിക സുമംഗലീ സ്വാഗതവും കോഡിനേറ്റർ സുന്ദർ ജിഷ നന്ദിയും പറഞ്ഞു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

Comments are closed.