ആൾമാറാട്ടം നടത്തി കുറിക്കമ്പനിയിൽ നിന്നും ഒരു കോടി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഞ്ചങ്ങാടി സ്വദേശികൾ അറസ്റ്റിൽ

ചാവക്കാട് : ആൾമാറാട്ടം നടത്തി സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് ഒരു കോടി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് കുഞ്ഞു ഹാജിയുടെ മക്കളായ ഐ കെ മുഹമ്മദ് , ഐ കെ അബുബക്കർ എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചങ്ങാടി രായം മരക്കാർ വീട്ടിൽ പരേതനായ ഷാഹുവിന്റെ ഭാര്യ സഫിയയുടെ പേരിലുള്ള ഭൂമിയുടെ ആധാരങ്ങൾ ഈടുവെച്ച് തൃശൂർ പൂരം കുറീസിൽ നിന്നും കുറി സംഖ്യയായ 1,70,00,000 രൂപ കൈ പറ്റിയിരുന്നു.
അടവ് തെറ്റിയതോടെ കുറി കമ്പനി സ്ഥലം ജപ്തി ചെയ്യാൻ വേണ്ടി എത്തിയപ്പോഴാണ് സഫിയ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
2014 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാഹുവിന്റെ തറവാട് പൊളിച്ചു പണിയുന്നതിനിടെ ആധാരങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ സഹോദരന്മാരെ ഏൽപ്പിച്ചിരുന്നു. ഇത് വെച്ചാണ് തട്ടിപ്പു നടത്തിയത്. സഫിയക്ക് പകരം മറ്റൊരാളെ കൊണ്ട് പോയാണ് കുറി കമ്പനിയുടെ രേഖകളിൽ ഒപ്പിട്ടു കൊടുത്തത്.


Comments are closed.