mehandi new

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

fairy tale

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാർഡ് മെമ്പർ പി.എസ്. അലി ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. 

planet fashion

പ്രധാനഅധ്യാപിക സൈഫു ടീച്ചർ, പിടിഎ പ്രസിഡന്റ്‌ നവാസ്, ക്ലബ്ബ് പ്രതിനിധികളായ ഫിറോസ്, താഹിർ പെർഫെക്ട്, അഷറഫ് ചോലയിൽ, എ.എച്ച്.അനസ്, സക്കരിയ, എച്ച്.കെ. സുഹൈൽ, എസ്.എസ്.ജി. കൺവീനർ വി.മുഹമ്മദാലി, ജമാൽ തെക്കേപ്പുറത്ത്, നാസർ, ഷാഫി, റഹീം, മനീഷ തുടങ്ങിയവരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

Macare 25 mar

Comments are closed.