ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു
അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ ദേശീയ പതാക ഉയർത്തി. ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് സംസാരിച്ചു.
ഇന്ദിരാ ഭവൻ അണ്ടത്തോട് പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു.
സി യു മുസ്തഫ സ്വാഗതം ആശംസിച്ചു. എൻ ആർ ഗഫൂർ, റാഫി മാലിക്കുളം, വി മുഹമ്മദലി, ഹക്കിം ചന്ദനത്ത്, ഷഫീക് എം എം, ഗണേശൻ പെരിയമ്പലം,കാസിം പൂക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.
റെഫീഖ് സി എം, ഷെക്കീർ ഹുസൈൻ കെ സി, സൈനുൽ ആബിദ് കെ എസ്, അനസ്. എ. എച്, ഫായിസ് എം എം, മുജീബ് റഹ്മാൻ കെ സി, ഗഫൂർ സിഎം, ഫാറൂഖ് ടി എം, ഇസ്ഹാഖ് എം എം, റംഷാദ് കെ യു, അലി റ്റി എച്, മനാഫ് റ്റി, ആശിഫ് സി യു, ദിൽഷാദ് കെ എച്, യാസിർ എന്നിവർ പങ്കെടുത്തു. അലി ചെറുന്നമ്പി നന്ദി പ്രകാശിപ്പിച്ചു.
1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന സമരാഹ്വാനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടിപ്പിച്ച ചരിത്ര സമരമായിരുന്നു ഇത്.
Comments are closed.