അണ്ടത്തോട് കടൽഭിത്തി നിർമ്മാണം; ലോറി തടഞ്ഞു- പതിനാല് പേർ അറസ്റ്റിൽ

പുന്നയൂർക്കുളം : അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമ്മാണത്തിനായി കല്ലുകളുമായി വന്ന ലോറി സമരസമിതിയുടെ നേതൃത്വത്തിൽ അണ്ടത്തോട് സെന്ററിൽ വെച്ച് തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരസമിതി പ്രവർത്തകരായ സി എം ഗഫൂർ, മുജീബ്, സി യു ഷകീർ, എം എം ജബ്ബാർ, മുനീർ, എം എച്ച് ഷിബിലി, ടി കെ സകരിയ, സി യു മുസ്തഫ, ടി എച്ച് അയ്യൂബ്, ഷർഹബീൽ, കെ സി എം ബാദുഷ, കെ സി ഹുസൈൻ, പി കെ ഹകീം, സി എസ് അലി എന്നിവരെയാണ് ഗുരുവായൂർ എ സി പി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സമരസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർമ്മാണം നിർത്തിവെക്കണം എന്നാവശ്യപ്പെട്ടു നിവേദനം നൽകിയിരുന്നു. ചർച്ചക്ക് ശേഷമേ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുകയുള്ളു എന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ചൊവ്വഴ്ചയും കല്ലുമായി ലോറി വന്നപ്പോഴാണ് ജനകീയസമരസമിതി പ്രവത്തകർ വാഹനം തടഞ്ഞത്.
സി പി എം അനുകൂലികൾ സമരസമിതി പ്രവർത്തകരുമായി വാക്കേറ്റത്തിന് ശ്രമിച്ചത് ചെറിയതോതിൽ സങ്കർഷത്തിന് വഴിവെച്ചെങ്കിലും സമിതിനേതാക്കളുടെയും പോലീസിന്റെയും ഇടപെടൽമൂലം സങ്കർഷാവസ്ഥ ഒഴിവായി.

Comments are closed.