അണ്ടത്തോട് കടൽഭിത്തി: ആശങ്കയകറ്റാനായില്ല യോഗം ബഹളത്തിൽ കലാശിച്ചു

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് കടൽഭിത്തി നിർമാണവുമായി ബന്ധപ്പെട്ടു എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ജനകീയ സമരസമിതി നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് കടൽഭിത്തിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റാനോ ചോദ്യങ്ങൾക്ക് തൃപ്‍തികരമായ മറുപടി നൽകാനോ കഴിഞ്ഞില്ല. പദ്ധതി നടപ്പിലാക്കുന്നതിനു മുൻപ് ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യം അംഗീകരിക്കാനും എം എൽ എ തയ്യാറായില്ല. തുടർന്നുണ്ടായ ബഹളത്തിൽ യോഗം അലങ്കോല പ്പെടുകയായിരുന്നു.

എന്തുതന്നെയായാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന എം.എൽ.എ യുടെ സമീപനം ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും ആശങ്കകൾക്ക് പരിഹാരമായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ചാലിൽ അഷ്‌റഫ്, എ കെ മൊയ്‌തുണ്ണി, എ എം അലാവുദ്ധീൻ, എൻ ആർ ഗഫൂർ, സി യു മുസ്തഫ, എം എം ജബ്ബാർ, കെ എം ഹുസ്സൈൻ, സകരിയ, യഹിയ, അബ്ദുസമദ് അണ്ടത്തോട് എന്നിവർ പറഞ്ഞു.

Comments are closed.