mehandi new

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി ; ഷെബി ചാവക്കാടിന്റെ “കാക്കിപ്പട” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

fairy tale

planet fashion

ഷെബി ചാവക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “കാക്കിപ്പട” സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥ ആണെന്ന് അറിഞ്ഞ അങ്കലാപ്പിലാണ്‌ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു സ്റ്റെപ്പ് മുകളിലുള്ള കാര്യങ്ങളാണ്‌ സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചാവക്കാട് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത “കാക്കിപ്പട” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ റിലീസിനോട് ഒപ്പമുള്ള പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.

എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന “കാക്കിപ്പട” നിര്‍മ്മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ്‌ “കാക്കിപ്പട”. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം ആണ്‌ ഈ സിനിമ പറയുന്നത്.

‘Delay in Justice, is Injustice’ എന്ന ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ ആശയവും വ്യക്തമാണ്. കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചാവക്കാട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. പി ആര്‍ ഓ വാഴൂർ ജോസ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.