


ചാവക്കാട് : ചാവക്കാട് രാജ സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന തൃശൂർ സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ദേവമാതാ സ്കൂളും ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ പുറനാട്ടുകര അമല മേരി റാണി സ്കൂളും നേടി.
എസ് സി എസ് ടി പ്രസിഡന്റ് എം കെ. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. രാജ സ്കൂൾ പ്രിൻസിപ്പൽ ഷമീം ബാവ കെ.എ അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തിൽ വെച്ച് ഇന്ത്യൻ ബാസ്കറ്റ് ബോൾ കോച്ച് പി. സി ആന്റണി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. രാജ സ്കൂൾ മാനേജിങ് ട്രസ്റ്റി. എ അബ്ദുൽ ആസിം, രാജാ സ്കൂൾ പ്രിൻസിപ്പാൾ ഷമീം ബാവ കെ എ, സ്കൂൾ മാനേജർ മധുസൂദനൻ ടി, കായിക അധ്യാപകരായ നിധീഷ് കെ ഡി, അശ്വതി അജിത്, സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ അദ്നാൻ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

Comments are closed.