mehandi new

വിമുക്തി – ലഹരി മുക്ത ചാവക്കാടിന് കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ലഹരിമുക്ക്ത നാടായി ചാവക്കാടിനെ മാറ്റാന്‍ നഗരസഭയും പൊലീസും എക്‌സൈും ജനങ്ങളും ഒന്നിച്ച് കര്‍മ്മരംഗത്തേക്ക് . മേഖലയിലെ സ്‌ക്കൂളുകള്‍, മെഡിക്കല്‍ഷോപ്പുകള്‍, ബസ് ജീവനക്കാര്‍, പാരലല്‍ കോളെജ്, കുട്ടികള്‍ കൂടുതലുള്ള ട്യൂഷന്‍സെന്ററുകള്‍ തുടങ്ങിയ വിഭാഗങ്ങളും ലഹരി മുക്ത ചാവക്കാടിന് ( വിമുക്തി ) പിന്തുണ നല്‍കും. ചാവക്കാട് നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന വിപുലമായ യോഗം കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി.
നഗരസഭയില്‍ വാര്‍ഡുകള്‍ തോറും എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി ജാഗ്രതസമിതികളുണ്ടാക്കും. കുടുംബശ്രീ, അംഗന്‍വാടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. സ്‌ക്കൂളുകളില്‍ പി ടി എ കമ്മിറ്റികളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റികളുണ്ടാകും. ഓരോ വിഭാഗത്തില്‍പ്പെട്ടവാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കും. ലഹരിഉല്‍പ്പങ്ങള്‍ ഉറവിടത്തില്‍ തടയുന്നതിന് പോലീസും, എക്‌സൈസും പരിശോധന കര്‍ശനമാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍, സ്‌ക്കൂള്‍ പരിസരങ്ങള്‍, ബസ്‌സ്റ്റാന്റ്, പണിത്തീരാതെ കിടക്കുന്ന വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രൈമറി സ്‌ക്കൂളുകളെ കൂടി ബോധവല്‍ക്കരണപരിപാടികളില്‍ പങ്കാളികളാക്കും. ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവര്‍ക്ക് പരമാവധി ശിക്ഷലഭിക്കാവുന്ന നിയമനടപടി സ്വീകരിക്കും. ലഹരിമരുന്നു കേസുകളില്‍ കുടുങ്ങുന്നവര്‍ ലളിതമായി പുറത്തിറങ്ങി വീണ്ടും ലഹരി ഇടപാടുകള്‍ നടത്തുന്ന അവസ്ഥ ഇല്ലാതാക്കും. വീടുകളിലും, കച്ചവടസ്ഥാപനങ്ങളിലും, പൊതുസ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സന്ദേശങ്ങളുള്ള സ്റ്റിക്കറുകള്‍ വ്യാപകമായി പതിക്കും.
ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് സി ഐ കെ ജി സുരേഷ് അധ്യക്ഷത വഹിച്ചു. ചാവക്കാട് അഡീഷണല്‍ എസ് ഐ കെ വി വനില്‍കുമാര്‍, മണത്തല ഗവ. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി പി മറിയകുട്ടി, പ്രധാന അധ്യാപകന്‍ കെ വി അനില്‍ കുമാര്‍, പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ കെ പി പോളി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സി ആനന്ദന്‍, എം ബി രാജലക്ഷ്മി, എ എച്ച് അക്ബര്‍, കെ കെ കാര്‍ത്ത്യായനി, കൌണ്‍സിലര്‍മാരായ ടി എ ഹാരീസ് , കെ എസ് ബാബുരാജ് , സി ഡി എസ് ചെയര്‍മാന്‍ പ്രസന്ന രണദിവെ, അംഗന്‍വാടി അധ്യാപിക രാധ, പൊതുപ്രവര്‍ത്തകരായ പി കെ സെയ്താലികുട്ടി, ലാസര്‍ പേരകം എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് പ്രിവന്‍ന്റീവ് ഓഫീസര്‍ പി എല്‍ ജോസ് ക്‌ളാസെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.