mehandi new

വീടിനു മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു

fairy tale

തമ്പുരാൻപടി : ഗുരുവായൂർ തമ്പുരാൻപടിയിൽ വീടിന്റെ മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു.
തമ്പുരാൻപടി നടുവട്ടം റസിഡന്റ്സ് ഫസ്റ്റ് സ്ട്രീറ്റിൽ താമസിക്കുന്ന കൊട്ടരപ്പാട്ട് വേണുവിന്റെ ഗ്ലാമർ ബൈക്ക് ആണ് പൂർണ്ണമായും കത്തി നശിച്ചത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

planet fashion

ഭാര്യ ബിന്ദു ആശുപത്രിയിൽചികിത്സയിൽ ആയിരുന്നതിനാൽ വേണു ഭാര്യയോടൊപ്പം ആശുപത്രിയിൽ ആയിരുന്നു. മകൻ സഞ്ജയ്‌ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീയും പുകയും കണ്ട് അയൽവാസികൾ സഞ്ജുവിന് ഫോൺ ചെയ്യുകയായിരുന്നു. അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചിരുന്നു.
ബൈക്ക് ആളിക്കത്തിയതിനെ തുടർന്ന് വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

രാത്രിയിൽ കിടക്കാൻ നേരം പുറത്തു ആൾപെരുമാറ്റം ഉള്ളതു പോലെ തോന്നിയെങ്കിലും തനിച്ചായതിനാൽ കാര്യമാക്കാതെ കിടക്കുകയായിരുന്നെന്ന് സഞ്ജയ്‌ പറഞ്ഞു. തനിക്കോ കുടുംബത്തിനോ ശത്രുക്കളായി ആരുമില്ലെന്ന് വേണു വ്യക്തമാക്കി.

ഗുരുവായൂർ പോലീസും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നവരുടെ ശല്ല്യം മേഖലയിൽ സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു.

Jan oushadi muthuvatur

Comments are closed.