mehandi new

കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

fairy tale

പുന്നയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും വെച്ചിപ്പുഴ കുന്നമ്പത്ത് മുഹമ്മദാലിയുടെ മകനുമായ റിയാസിനെ (26) വെട്ടിപ്പിരിക്കേല്‍പ്പിച്ച കേസില്‍ എടക്കര മിനി സെന്‍്റര്‍ സ്വദേശികളായ പൊക്കുളങ്ങര വീട്ടില്‍ റിയാസ് (23), മത്രം കോട്ട് ലത്തീഫ് (26), അണ്ടിക്കോട്ട് അന്‍വര്‍ (34), കല്ലിങ്ങല്‍ അന്‍ഫാര്‍ (32) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐ പി.കെ മോഹിത്, അഡീഷണല്‍ എസ്.ഐ വി.ജെ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടിതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം 3.30 ഓടെ വെട്ടിപ്പുഴ ആലിന്‍്റെ പരിസരത്ത് വെച്ചായിരുന്നു റിയാസിനെ ആക്രമിച്ചത്. ഇയാള്‍ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ എട്ടോളം പേര്‍ കാറിലും ബൈക്കിലുമായത്തെി മാരകായുധങ്ങളുമായി ആക്രമിച്ചൊണാണ് റിയാസിന്‍്റെ പരാതി.

Jan oushadi muthuvatur

Comments are closed.