mehandi banner desktop
Chavakkad online

എടത്തിരുത്തിയിൽയുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

Ft

മതിലകം : മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന യുവാവ് പിടിയിൽ. എടത്തിരുത്തി സ്വദേശി കൊട്ടാരപ്പറമ്പില്‍ അനൂപിനെയാണ്‌ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി കുമ്പളപറമ്പിന് പടിഞ്ഞാറ്  കെസി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം ബാലബോധിനി ഉന്നതിയിൽ വട്ടപ്പുള്ളി വേലായുധൻ്റെ മകൻ അനീഷാണ് ( 47) കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Jan oushadi

മദ്യപാനത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം- എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു

Comments are closed.