mehandi banner desktop
Chavakkad online

ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

Ft

പെരിങ്ങോട്ടുകര :ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പെരിങ്ങോട്ടുകര താന്ന്യം സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ ( 13 ) ആണ് മരിച്ചത്.

Jan oushadi

ആത്മഹത്യാശ്രമം ആണെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

സഹോദരന്മാർക്കും സുഹൃത്തുക്കൾക്കും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഇവരോട് വഴക്കിട്ട് മുറിയിൽ കയറി വാതിൽ അടച്ച് കഴുത്തിലെ ഷാളിട്ട് മുറുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇതിൽ ഒരു വ്യക്തത വരുത്താൻ പോലീസിനായിട്ടില്ല. കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആദ്യം വലപ്പാട് ആശുപത്രിയിലും പിന്നീട് തൃശൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.

തുടർന്ന് ഞായറാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർ പലവിധ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ആത്മഹത്യയല്ല കൊലപാതകം എന്നാണ് ആരോപണം.

Comments are closed.