mehandi banner desktop
Chavakkad online

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്.

Ft

വാടാനപ്പള്ളി : തളിക്കുളം പുളിപ്പറമ്പ് ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി കവര വീട്ടിൽ മുസ്തഫയുടെ മകൻ മുജീബ് റഹ്മാൻ (20) ആണ് മരിച്ചത്, കാർ ഓടിച്ചിരുന്ന മുജീബിന്റെ സഹോദരൻ നജീബ് റഹ്മാൻ( 26) , കാറിൽ ഉണ്ടായിരുന്ന സഹോദരി, ഉമ്മ എന്നിവർക്കും പരിക്കുണ്ട്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. അപകടത്തിൽ വൈദ്യുതി തൂണ് ഒടിഞ്ഞ് തലയിലേക്ക് വീണ് ഗുരുതരമായി പെരിക്കേറ്റ മുജീബ് റഹ്മാനെ തൃശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു. കുടുംബം കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു തിരിച്ച് വയനാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Jan oushadi

Comments are closed.