കേരള മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ- കെ പി എസ് ടി എ വിജയാഘോഷം നടത്തി

ചാവക്കാട് : കെ പി എസ് ടി എ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ കേരള മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വിജയാഘോഷം നടത്തി. എ ഇ ഒ, ഡി ഇ ഓ, ബി ആർ സി ഓഫീസുകളിൽ മധുരം വിതരണം ചെയ്യുകയും ചെയ്തു. കെ പി എസ് ടിയെ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് മനോഹിത് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജീജോ സി ആർ, സംസ്ഥാന ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡൻറ് സൈമൺ, ജില്ലാ ഭാരവാഹികളായ എ ഡി സാജു, ഇ എം നജീബ്, ചാവക്കാട് ഉപജില്ല പ്രസിഡൻറ് വിനി, സെക്രട്ടറി ലിജോ തുടങ്ങിയവർ നേതൃത്വം നൽകി.


Comments are closed.