mehandi banner desktop

ചാവക്കാട് താലൂക്ക് റവന്യു ചങ്ങാതിക്കൂട്ടം യാത്രയയപ്പ് സമ്മേളനം നടത്തി

fairy tale

ഗുരുവായൂർ: സുദീർഘമായ കാലം ചാവക്കാട് താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം ലഭിച്ച് ജില്ല വിട്ട് സ്ഥലം മാറിപ്പോയി സേവനത്തിൽ നിന്നും വിരമിച്ച വി കെ റോസി, സീന പി ശ്രീധർ എന്നിവർക്ക് ചാവക്കാട് താലൂക്ക് റവന്യൂ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി.ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ച എം സന്ദീപ്, ടി പി കിഷോർ എന്നിവരേയും എഴുത്തിന്റെ വഴിയേ സഞ്ചരിക്കുന്ന റിട്ട. തഹസിൽദാർ കെ പ്രേം ചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് സോണിയ എന്നിവരേയും അനുമോദിച്ചു. ഗുരുവായൂർ ടൗൺഹാളിൽ നഗരസഭ അധ്യക്ഷ സുനിത അരവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് – അനുമോദന സമ്മേളനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ ആമുഖഭാഷണം നടത്തി. സി വി സജൻ ഐഎഎസ് (റിട്ട), കുന്നംകുളം ലാൻഡ് റിഫോംസ് സ്പെഷ്യൽ തഹസിൽദാർ കെ ടി ബാബു , റിട്ടയേഡ് തഹസിൽദാർ കെ എസ് അനിൽകുമാർ, പറവൂർ തഹസിൽദാർ സി ആർ ജാസൻ, ഡെപ്യൂട്ടി തഹസിൽദാർ പി രാജൻ, വില്ലേജ് ഓഫീസർ കെ എസ് ഷിജു, കെ ബി ഹരീഷ്, റിട്ടയേർഡ് തഹസിൽദാർമാരായ എ ജെ കുരിയാക്കോസ്, എം ജി ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇ കെ രഘുനാഥ് സ്വാഗതവും റിട്ടയേഡ് വില്ലേജ് ഓഫീസർ ഇ ഡി ഗിരി നന്ദിയും പറഞ്ഞു.

planet fashion

Comments are closed.