mehandi banner desktop
Chavakkad online

വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വാർഷികവും ഇ എസ് വിജയൻ അനുസ്മരണവും സംഘടിപ്പിച്ചു

Ft

​എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ 29-ാമത് വാർഷിക സമ്മേളനവും മുൻ യൂണിറ്റ് പ്രസിഡന്റ് ഇ. എസ്. വിജയന്റെ ഒന്നാം ചരമവാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.

Jan oushadi

​യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ ജനറൽ സെക്രട്ടറി മോഡേൺ ബഷീർ സ്വാഗതപ്രസംഗം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ  ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജകമണ്ഡലം കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി.  ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ പി. എൽ.ജോസഫ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

​ യൂണിറ്റ് വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, സെക്രട്ടറിമാരായ ആർ. വി. മുഹമ്മദ് ബഷീർ, ദിലീപ് കുമാർ, വനിതാ വിംഗ് പ്രസിഡന്റ് സുലൈഖ കമാലു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സമ്മേളനത്തിൽ  പുതിയ കമ്മിറ്റി ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പി. സി. ഹൈദ്രോസ്  നന്ദി രേഖപ്പെടുത്തി.

Comments are closed.