mehandi banner desktop
Chavakkad online

പാലയൂർ, അങ്ങാടിത്താഴം, മാമാ ബസാർ സംയുക്ത വ്യാപാരി വാർഷികം

Ft

ചാവക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂർ അങ്ങാടിത്താഴം മാമാ ബസാർ സംയുക്ത യൂണിറ്റിന്റെ 24-ാം വാർഷിക സമ്മേളനം നിയോജകമണ്ഡലം ചെയർമാൻലൂക്കോസ് തലക്കോട്ടൂർഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ബിജു മുട്ടത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭദ്രം ചികിത്സ സഹായ വിതരണവും വിദ്യാഭ്യാസപുരസ്‌കാര സമർപ്പണവും നിയോജകമണ്ഡലം കൺവീനർ ജോജി തോമസ് നിർവഹിച്ചു. സി. ജെ. സേവ്യർ വാർഷിക റിപ്പോർട്ടും പി.എച്ച്.നൗഷാദ് വരവും ചെലവും അവതരിപ്പിച്ചു. എൻ. ആർ. ജോയ്, സി.ടി. നിജോ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. എ.ബിജു (പ്രസിഡന്റ്), സി. ജെ.സേവ്യർ (സെക്രട്ടറി), പി.എച്ച്.നൗഷാദ്  ( ട്രഷറർ ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Jan oushadi

Comments are closed.